മുസന്ദമിലെ ദബ വിലായത്തിൽ ആർ.ഒ.പി പിടികൂടിയ ഹഷീഷ്
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ ഹഷീഷുമായി രണ്ട് ഏഷ്യൻ വംശജർ പിടിയിലായി. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിൽ ഡയറക്ടറേറ്റ് ഫോർ കോംപാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ടീമാണ് പ്രതികളെ പിടികൂടിയത്. വാഹനത്തിന്റെ ടയറിനുള്ളിൽ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. പിടിയിലായ പ്രതികൾക്കെതിരായ നിയമനടപടികൾ പൂർത്തിയായി വരുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.