സലാലയിൽ കരോൾ ഗാന മത്സരം 19ന്

സലാല: കലാ കൂട്ടായ്‌മയായ കിമോത്തി അൽ ബാനി ക്രിസ്‌മസിനോടനുബന്ധിച്ച്‌ ഗ്രൂപ് കരോൾ ഗാനമത്സരം സംഘടിപ്പിക്കും. ഡിസംബർ 19ന് വൈകീട്ട്‌ 3.30 മുതൽ വിമൻസ്‌ അസോസിയേഷൻ ഹാളിലാണ് പരിപാടി. മത്സരത്തിൽ വിവിധ ചർച്ചുകളുടേതുൾപ്പെടെ 10 ടീമുകൾ ഇതുവരെ രജിസ്റ്റർ ചെയ്തതായി കോഓഡിനേറ്റർ ഹാഷിം മുണ്ടേപ്പാടം അറിയിച്ചു. വിജയികളാകുന്ന ടീമുകൾക്ക്‌ സമ്മാനങ്ങൾ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.

Tags:    
News Summary - Carol singing competition in Salalah on the 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.