ഒമാൻ ആകാശത്ത് ശനിയാഴ്ച രാത്രി ഉൽക്കവർഷം കാണാം

മസ്കത്ത്: ആകാശത്ത് ജെമിനിഡ് ഉൽക്കാവർഷത്തിന്റെ കാഴ്ച കാണാൻ അവസരം. ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച പുലർച്ച വരെയാണ് ഉൽക്കകളുടെ അതിവർഷം ദർശിക്കാനാവുക. ചന്ദ്രോദയത്തിന് മുമ്പുള്ള സമയത്താണ് മികച്ച രീതിയിൽ ഇവ കാണാനാകുകയെന്ന് ഒമാൻ അസ്ട്രോണമിക്കൽ സൊസൈറ്റിയിലെ അസ്ട്രോണമി ആൻഡ് അസ്ട്രാ ഫോട്ടോഗ്രഫി കമ്മിറ്റി ചെയർമാൻ ഖാസിം ഹമദ് അൽ ബുസൈദി പറഞ്ഞു.

അർധരാത്രി 12.50നാണ് ചന്ദ്രോദയം. ഇതിനുമുമ്പ് വീക്ഷിക്കുന്നതാകും നല്ലത്. ആകാശത്ത് പ്രകാശം തെളിയും തോറും ഉൽക്കകളുടെ ദൃശ്യഭംഗി കുറയും. അധിക പ്രകാശമില്ലാത്ത ഒരു സ്ഥലത്തുനിന്ന് കിഴക്കൻ ആകാശത്തിലേക്ക് നോക്കുന്ന നിരീക്ഷകർക്ക് മണിക്കൂറിൽ പരമാവധി 120 ഉൽക്കകൾ വരെ കാണാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൈത്തൺ 3200 എന്ന ഛിന്നഗ്രഹത്തിൽനിന്നുള്ള അവശിഷ്ടങ്ങൾ മൂലമാണ് ഉൽക്കാവർഷം ഉണ്ടാകുന്നത്. വർഷത്തിലെ ഏറ്റവും മനോഹര ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നാണ് ജെമിനിഡ് ഉൽക്കാവർഷം.

Tags:    
News Summary - Meteor shower visible in Oman sky on Saturday night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.