മസ്കത്ത്: ടെലിഫോൺ ലോട്ടറി തട്ടിപ്പ് സംഘത്തിെൻറ വലയിൽ കുരുങ്ങി മലയാളിക്ക് നഷ്ടമായത് അഞ്ഞൂറിലധികം റിയാൽ. മവേലയിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന തൃശൂർ സ്വദേശിയാണ് കബളിപ്പിക്കലിന് ഇരയായത്. മകളുടെ വിവാഹ ചെലവിലേക്കായി കൂട്ടി വെച്ചിരുന്ന പണമാണ് നഷ്ടമായത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കാൾ വന്നത്. ബാങ്ക് മസ്കത്തിൽനിന്നാണ് വിളിക്കുന്നതെന്നും വെരിഫിക്കേഷെൻറ ഭാഗമായി എ.ടി.എം നമ്പർ, പിൻ നമ്പർ, ലേബർ കാർഡ് നമ്പർ എന്നിവ നൽകാൻ ആവശ്യപ്പെട്ടു. ഇതെല്ലാം നൽകിയ ശേഷമാണ് എന്താണ് കാര്യം എന്ന് ഇദ്ദേഹം ചോദിച്ചത്. ഇരുപതിനായിരം റിയാൽ േലാട്ടറി അടിച്ചിട്ടുണ്ടെന്നും അത് നൽകുന്നതിനാണ് വെരിഫിക്കേഷൻ എന്നും പറഞ്ഞപ്പോഴാണ് തട്ടിപ്പാണല്ലോ എന്ന കാര്യം ഒാർക്കുന്നതെന്ന് തൃശൂർ സ്വദേശി പറഞ്ഞു. ഉടൻ എ.ടി.എമ്മിൽ ചെന്ന് നോക്കിയെങ്കിലും പണം ലഭിച്ചില്ല. ഇതിനിടെ, തട്ടിപ്പുകാരൻ ഫോൺ വിളിച്ച് 500 റിയാൽ കൂടി ആവശ്യപ്പെട്ടതായും ഇദ്ദേഹം പറയുന്നു.
എ.ടി.എമ്മിൽനിന്ന് പണം ലഭിക്കാതിരുന്നതിനെ തുടർന്ന് ബാങ്കിെൻറ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ പണം രാജു എന്നയാളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് അറിയാൻ കഴിഞ്ഞത്. ബാങ്ക് മസ്കത്ത് അക്കൗണ്ട് ഉടമകൾക്കായി നടത്തുന്ന പ്രതിമാസ നറുക്കെടുപ്പിൽ ഭാഗ്യം കടാക്ഷിക്കുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ഒരു വർഷമായി 200 റിയാൽ അക്കൗണ്ടിൽ സ്ഥിരമായി ഇട്ടിരുന്നു. ബാങ്കിൽനിന്നാണെന്നുപറഞ്ഞ് വിളിച്ചപ്പോൾ ഇതോർത്താണ് അക്കൗണ്ട് നമ്പർ നൽകിയതെന്നും മലയാളി പറഞ്ഞു. ലോട്ടറി തട്ടിപ്പിനെ കുറിച്ച് ധാരണയുണ്ട്. അതിനാൽ, ലോട്ടറിയടിച്ചതായി ആദ്യം പറഞ്ഞിരുന്നെങ്കിൽ താൻ തട്ടിപ്പിൽ വീഴുമായിരുന്നില്ലെന്നും ഇദ്ദേഹം പരിതപിക്കുന്നു.
റോയൽ ഒമാൻ പൊലീസും ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റിയുമടക്കം ഏജൻസികളും നിരവധി തവണ മുന്നറിയിപ്പുകൾ നൽകുകയും ബോധവത്കരണ കാമ്പയിനുകൾ നടത്തുകയും ചെയ്തിരുന്നെങ്കിലും തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങുന്നത് പ്രവാസികളാണ്. നിരവധി മലയാളികൾക്കും ഇവരുടെ വലയിൽ കുടുങ്ങി പണം നഷ്ടമായിട്ടുണ്ട്. എന്നാൽ, മാനഹാനി ഭയന്ന് ഇവർ വിവരം പുറത്തുപറയാത്തതാണ്. പൊലീസ് ഒരുക്കിയ വലയിൽ അടുത്തിടെ ഇത്തരം തട്ടിപ്പുസംഘം കുടുങ്ങിയിരുന്നു. കഴിഞ്ഞ മേയ് 31ന് ബർക്കയിലെ വീട്ടിൽനിന്ന് ഏഷ്യൻ വംശജരായ പത്തംഗ തട്ടിപ്പ് സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലോട്ടറി അടിച്ചിട്ടുണ്ടെന്നും അക്കൗണ്ട് നമ്പർ വേണമെന്നും ആവശ്യപ്പെട്ട് ടെലിഫോൺ വിളിക്കുകയാണ് തട്ടിപ്പുകാരുടെ പൊതുവായ രീതി.
എന്നാൽ, ബോധവത്കരണ പ്രവർത്തനങ്ങളുടെ ഫലമായി ജനങ്ങൾക്ക് പൊതുവെ അവേബാധം വളർന്നതിനാൽ തട്ടിപ്പ് സംഘങ്ങൾ രീതി മാറ്റിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. പ്രൊമോഷനൽ പരിപാടിയിൽ സമ്മാനമടിച്ചതായി കാണിച്ച് ടെലികോം ഒാപറേറ്റർമാരുടെ പേരിൽ എസ്.എം.എസ് സന്ദേശം അയക്കുന്ന സംഭവങ്ങളും റിേപ്പാർട്ട് ചെയ്തിട്ടുണ്ട്. മൊബൈൽ ഒാപറേറ്റർമാരുടെ ലോേഗായും മറ്റും വെച്ച സന്ദേശങ്ങളോട് പ്രതികരിക്കുന്നവരിൽനിന്ന് അക്കൗണ്ട് നമ്പറും മറ്റും കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തുക. ‘എസ്.എം.എസ് ലോട്ടറി’ സന്ദേശങ്ങൾ ഒരിക്കലും വിശ്വസിക്കരുതെന്ന് ഒമാൻടെൽ സീനിയർ അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് അൽ ലവാത്തി പറഞ്ഞു. ആർ.ഒ.പിയിൽ ഇതുസംബന്ധിച്ച് നിരവധി പരാതികൾ രജിസ്റ്റർ ചെയ്തതായും ചിലരെ പിടികൂടിയതായും അദ്ദേഹം പറഞ്ഞു. ബുറൈമി കേന്ദ്രീകരിച്ചാണ് ഏഷ്യൻ വംശജരടങ്ങിയ തട്ടിപ്പുസംഘങ്ങളിൽ കൂടുതലും പ്രവർത്തിക്കുന്നതെന്നും അൽ ലവാത്തി പറഞ്ഞു. ഉരീദുവും തങ്ങളുടെ വെബ്സൈറ്റിൽ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.