മസ്കത്തിൽ നടന്ന ഒ.എം.ടി.ബി അവാർഡ് ചടങ്ങിൽ എഫ്.എം.സി.ജി വിഭാഗത്തിൽ മികച്ച ബ്രാൻഡിനുള്ള പുരസ്കാരം ബാഹറിനുവേണ്ടി നാഷനൽ ഡിറ്റർജന്റ് കമ്പനി മാനേജ്മെന്റ് ഏറ്റുവാങ്ങുന്നു
മസ്കത്ത്: ദി നാഷനൽ ഡിറ്റർജന്റ് കമ്പനിയുടെ (എൻ.ഡി.സി) ഫ്ലാഗ്ഷിപ് ബ്രാൻഡായ ബാഹർ, എഫ്.എം.സി.ജി വിഭാഗത്തിൽ ഒമാനിലെ ഏറ്റവും വിശ്വാസയോഗ്യമായ ബ്രാൻഡായി അഞ്ചാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഉപഭോക്തൃ വോട്ടിങ്ങിനെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ഏറ്റവും സമഗ്രമായ ബ്രാൻഡ് അംഗീകാര വേദികളിലൊന്നായ ഒമാൻസ് മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് (ഒ.എം.ടി.ബി) അവാർഡാണ് ബാഹറിനെ തേടിയെത്തിയത്. ഈ വർഷം ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് വോട്ട് രേഖപ്പെടുത്തിയത്.
മസ്കത്തിലെ കെംപിൻസ്കി ഹോട്ടലിൽ നടന്ന ചടങ്ങിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാര-അന്താരാഷ്ട്ര സഹകരണ ഉപദേഷ്ടാവ് പങ്കജ് ഖിംജി അവാർഡുകൾ വിതരണം ചെയ്തു.
ഈ അംഗീകാരം ഒരേസമയം ബഹുമതിയും ഉപഭോക്താക്കളോടുള്ള ഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തലുമണെന്ന് നേട്ടത്തെ കുറിച്ച് പ്രതികരിച്ച എൻ.ഡി.സി സി.ഇ.ഒ മുരളി സുന്ദർ പറഞ്ഞു. മികച്ച ഗുണനിലവാരം, സ്ഥിരത, വിശ്വാസ്യത, ദിവസേനയുള്ള ഗൃഹശുചീകരണ ആവശ്യങ്ങൾ നിറവേറ്റുന്നതിലേക്കുള്ള വ്യക്തമായ ശ്രദ്ധ എന്നിവയിലൂടെയാണ് ഈ വിശ്വാസം രൂപപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ ബ്രാൻഡ് മാനേജ്മെന്റിന്റെയും വിപണിയിലെ സ്ഥിരതയുള്ള പ്രവർത്തനങ്ങളുടെയും ഫലമായാണ് ഉഭോക്താക്കൾ ബാഹറിന് മുൻഗണന നൽകുന്നതെന്ന് സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം മേധാവി അനീഷ് കുമാർ പറഞ്ഞു.
നാലു ദശാബ്ദത്തിലധികമായി ഒമാനും ജി.സി.സി രാജ്യങ്ങളിലും എൻ.ഡി.സി ഉൽപന്നങ്ങൾ വിപണിയിൽ മുൻനിരയിലാണ്. പ്രാദേശിക ജലസാഹചര്യങ്ങൾ കണക്കിലെടുത്ത് രൂപകൽപന ചെയ്ത ഉൽപന്നങ്ങളായ ഡിറ്റർജന്റ് പൗഡറുകൾ, ജെലുകൾ, ലോണ്ട്രി ക്യാപ്സ്യൂളുകൾ, അബായ ഷാംപൂ, ഫാബ്രിക് കണ്ടീഷണർ, സ്റ്റെയ്ൻ റിമൂവർ തുടങ്ങിയവയിലൂടെ സമഗ്രമായ ശുചീകരണ പരിഹാരങ്ങളാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ജി.സി.സിയിലെ ആദ്യ ഐ.എസ്.ഒ സർട്ടിഫൈഡ് സോപ്പ്-ഡിറ്റർജന്റ് നിർമാതാവുകൂടിയാണ് എൻ.ഡി.സി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.