സലാലയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.എം.എ മുസിരിസ്
വാർഷികാഘോഷത്തിൽനിന്ന്
സലാല: സലാലയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുസിരിസ് വാർഷികാഘോഷം സംഘടിപ്പിച്ചു. ഇത്തിനിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ ഡോ. ഗോപികുമാർ പി. ( ഐ.എം.എ കേരള ചാപ്റ്റർ) മുഖ്യാതിഥിയായിരുന്നു. ഐ.എം.എ ഓവർ സീസ് ചെയർപേഴ്സൺ ഡോ. നൈജിൽ സംബന്ധിച്ചു.
ഐ.എം.എ. മുസിരിസ് ഭാരവാഹികളായ ഡോ. മുഹമ്മദ് ജാസിർ ,ഡോ. ജസീന, ഡോ. ഷമീർ ആലത്ത്, ഡോ. അജ്മൽ എന്നിവർ ചുമതലയേറ്റു. ഡോ. കെ. സനാതനൻ , ഡോ. അബൂബക്കർ സിദ്ദീഖ് , റൈഹാൻ അൻസാരി എന്നിവർക്ക് ഐ.എം.എ മുസിരിസിന്റെ ഉപഹാരം ചടങ്ങിൽ കൈമാറി. ഡോ. സൗമ്യ സനാതനന്റെ ലൈവ് മ്യൂസിക് ഷോയും അരങ്ങേറി. ഡോ. വിധു അശോക് പരിപാടി നിയന്ത്രിച്ചു. പ്രത്യേക ക്ഷണിതാക്കൾ ഉൾപ്പടെ നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.