വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്

മ​സ്ക​ത്ത്: ഒ​മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്ന് നാ​ഷ​ന​ൽ മ​ൾ​ട്ടി-​ഹ​സാ​ർ​ഡ് ഏ​ർ​ലി വാ​ർ​ണി​ങ് സെ​ന്റ​ർ അ​റി​യി​ച്ചു. ചി​ല ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് ചെ​റി​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റ്, തെ​ക്ക​ൻ ബാ​ത്തി​ന, വ​ട​ക്ക​ൻ ബ​ത്തി​ന, ദാ​ഖി​ലി​യ, മ​സ്ക​ത്ത്, വ​ട​ക്ക​ൻ ഷ​ർ​ഖി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​ത്.

ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വാ​ദി​ക​ളി​ൽ ഒ​ഴു​ക്ക് രൂ​പ​പ്പെ​ടാ​നും ഇ​തു​മൂ​ലം ഗ​താ​ഗ​ത​ത്തി​ൽ ചെ​റി​യ ത​ട​സ്സ​ങ്ങ​ൾ നേ​രി​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു. വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ വി​വ​ര​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഒ​മാ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

Tags:    
News Summary - Meteorological Department predicts possibility of rain in various districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.