പ്രവാസി വെൽഫെയർ ബൗഷർ മേഖല സംഘടിപ്പിച്ച പ്രഥമ ബോക്സ് ക്രിക്കറ്റ് കാർണിവലിൽ ജേതാക്കളായ എസ്.എഫ്.ടി ചേസേഴ്സ് കോസ്മോസ് സിസി ടീമംഗങ്ങൾ ട്രോഫിയുമായി
മസ്കത്ത്: പ്രവാസി വെൽഫെയർ ബൗഷർ മേഖല സംഘടിപ്പിച്ച പ്രഥമ ബോക്സ് ക്രിക്കറ്റ് കാർണിവലിൽ എസ്.എഫ്.ടി ചേസേഴ്സ് കോസ്മോസ് സിസി ജേതാക്കളായി. ഫൈനലിൽ പ്രൈം ഇലവൻ മസ്ക്കത്തിനെ 18 റൺസിന് പരാജയപ്പെടുത്തി. ഗാല ഓയാസിസ് ക്യുമിൻസ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഒമാനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുത്തു. ഫൈനൽ മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി ടൂർണമെന്റ്, മികച്ച ബാറ്റ്സ്മാൻ എന്നീ ട്രോഫികൾ കരസ്ഥമാക്കി എസ്.എഫ്.ടി ചേസേഴ്സിന്റെ ഷാനിദ് കളിയിലെ താരമായി. പ്രൈം ഇലവൻ മസ്ക്കത്തിന്റെ ഗൗതം മികച്ച ബൗളറായി.
വിജയികൾക്ക് പ്രവാസി വെൽഫെയർ ഒമാൻ പ്രസിഡന്റ് നൗഷാദ് എടപ്പാൾ, ടൂർണമെന്റ് കൺവീനർ അൻജബ്, ബൗഷർ മേഖലാ പ്രസിഡന്റ് നസീം ചാവക്കാട് എന്നിവർ ട്രോഫികൾ കൈമാറി. മത്സരങ്ങൾക്ക് മുൻ കേരള താരം അജയ് ശിവദാസ് നേതൃത്വം നൽകി.
ടൂർണമെന്റിനോട് അനുബന്ധിച്ചു നടന്ന മെഹന്ദി ഫെസ്റ്റ് മത്സരത്തിൽ ബാഷിമ ഫൗമിൻ ഒന്നാം സമ്മാനം നേടി. ഫസ്ന ഫർഹാൻ, നജില അബ്ദുൽ സമദ് എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഗെയിംസ് മത്സരങ്ങൾക്കും ഫാമിലി ഇവന്റിനും ഇൻഫ്ലുവൻസർമാരായ ഫാത്തിമ, ഹുമൈസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.