തിരുവനന്തപുരം മെഡിക്കൽകോളജിൽ നടന്ന പ്ലാറ്റിനം ജൂബിലി കൺവെൻഷനിൽ കേരള സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരനിൽനിന്ന് ‘ടി.എം.സി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ ഡോ. സി. തോമസ് ഏറ്റുവാങ്ങുന്നു
മസ്കത്ത്: ഒമാനിലെ മലയാളി സമൂഹത്തിന് തീരാ നഷ്ടമാണ് ഡോ. സി. തോമസിന്റെ വിയോഗം. ആരോഗ്യ മന്ത്രാലയത്തിൽ ഏറെ സ്വാധീനമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ഓർത്ഡോക്സ് സഭയുടെ ഒമാനിലെ ഇടവകയുടെ സ്ഥാപക അംഗമാണ് ഡോ. സി. തോമസ്. വൈദ്യ ശുശ്രൂഷ രംഗത്ത് ഡോ. സി. തോമസിന്റെ ജീവിത സംഭാവനകൾ അടയാളപ്പെടുത്തുന്ന രചനയായ ‘പ്ലാസ്റ്റിക് സർജന്റെ ഇതിഹാസം’ (ലെഗസി ഓഫ് എ പ്ലാസ്റ്റിക് സർജൻ) എന്ന ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലും മസ്കത്തിലുമായി അദ്ദേഹം നിർവഹിച്ച ആതുര സേവനത്തിന്റെ അനുഭവങ്ങളുടെ നിറക്കൂട്ടാണ് ഈ പുസ്തകം. ബാല്യകാലം മുതൽ 2020 വരെയുള്ള ജീവിതയാത്രയുടെ ഹൃദ്യമായ വിവരണങ്ങളുള്ള പുസ്തകത്തിൽ, കേരളത്തിന്റെയും ഗൾഫ് സംസ്കാരത്തിന്റെയും ജീവിത രേഖകൾകൂടി കടന്നുവരുന്നുണ്ട്.
ഒമാൻ സുൽത്താനേറ്റ് സ്വമേധയാ പൗരത്വം നൽകിയ ആദ്യ ഇന്ത്യക്കാരനാണ് ഡോ. സി. തോമസ്. മെഡിക്കൽ ഗവേഷണത്തിലടക്കം ഡോ. സി. തോമസ് അവതരിപ്പിച്ച ഗവേഷണ വിഷയങ്ങൾക്ക് ദേശീയ- അന്തർദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മാർച്ച് ഒമ്പതിനായിരുന്നു അദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് അലുംനി അസോസിയേഷൻ നൽകുന്ന ‘ടി.എം.സി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ നേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന പ്ലാറ്റിനം ജൂബിലി കൺവെൻഷനിൽവെച്ച് കേരള സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരനിൽനിന്ന് അദ്ദേഹം ബഹുമതി ഏറ്റുവാങ്ങി. ആരോഗ്യ മേഖലക്കും സാമൂഹിക വികസനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ചായിരുന്നു പുരസ്കാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.