സുഹാർ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ നടന്ന മെഡിക്കൽ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range സുഹാർ കെ.എം.സി.സി.യും ലൈഫ് ലൈൻ ആശുപത്രിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സുഹാർ: സുഹാർ കെ.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ ലൈഫ് ലൈൻ ആശുപത്രിയുടെ സഹകരണത്തോടെ ലുലു മാൾ സുഹാറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും സ്വദേശികളും പങ്കെടുത്തു. പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകൾ കൂടാതെ ആന്തരിക രോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമായി. ആവശ്യമായ രോഗികൾക്ക് ലൈഫ് ലൈൻ ആശുപത്രി സൗജന്യ ഇ.സി.ജി. സേവനവും നൽകുമെന്ന് കെ.എം.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വനിതാ വിങ് പ്രതിനിധികൾ, ലൈഫ് ലൈൻ ആശുപത്രി അധികൃതർ തുടങ്ങിയവരും മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.