Posted On
date_range Updated On
date_range ഹുർമുസ്, ചെങ്കടൽ കപ്പൽ ഗതാഗതം: ഒമാൻ-ജർമനി ചർച്ച നടത്തി
മസ്കത്ത്: ഹുർമുസ് കടലിടുക്കിലും ചെങ്കടലിലും അന്താരാഷ്ട്ര കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ഒമാനും ജർമനിയും തമ്മിൽ ചർച്ച നടത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ജർമൻ വിദേശകാര്യ മന്ത്രി ഡോ. യോഹാൻ വേഡ്ഫുളും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ചെങ്കടലിലെ സുരക്ഷിത ഗതാഗതം പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആശയവിനിമയം നടത്തിയത്.
മേഖലയിലെ സംഘർഷങ്ങൾ കുറക്കുന്നതിനും സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിലും ഇരുപക്ഷവും ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രാദേശിക സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്ന നടപടികളുടെ പ്രാധാന്യം ഇരു നേതാക്കളും ചർച്ചയിൽ അടിവരയിട്ടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.