പ്രചോദന മലയാളി സമാജം മസ്കത്ത് മെഡിക്കൽ ക്യാമ്പ്

മസ്കത്ത്: പ്രചോദന മലയാളി സമാജം മസ്കത്തും റൂവി അബീർ ഹോസ്പിറ്റലും സംയുക്തമായി ‘പി.എം.എസ്.എം ജീവസ്പന്ദനം’ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അബീർ ഹോസ്പിറ്റൽ റൂവിയിലെ ഡോക്ടർമാരായ സിദ്ദിഖ് അലി, ഡോ. ബുർഷാന ചാലിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

നൂറിലധികം പേർ ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തി. സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഡോക്ടർമാരെ ആദരിച്ചു. അബീർ ഹോസ്പിറ്റൽ റൂവി പ്രതിനിധികളായ മുഹ്സിൻ , അഞ്ജന നസ്രീൻ എന്നിവർ സംസാരിച്ചു. 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നാരായണന് പ്രചോദന മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

Tags:    
News Summary - Prachodana Malayalee Samajam Muscat organized medical camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.