നോർക്ക ക്യാമ്പ് സംഘടിപ്പിച്ച് ആർ.എം.എ

മസ്കത്ത്: റൂവി മലയാളി അസോസിയേഷൻ പ്രവാസികൾക്കായി നോർക്ക ക്യാമ്പ് സംഘടിപ്പിച്ചു .റൂവിയിലെ കെ.എം. ട്രേഡിങ് ഹൈപ്പർമാർക്കറ്റിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ക്യാമ്പിൽ നിരവധി പ്രവാസികൾ നോർക്ക പ്രവാസി ഐഡിക്കായി രജിസ്റ്റർ ചെയ്തു. അപേക്ഷാ നടപടികളിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ നേരിട്ടവർക്ക് ആവശ്യമായ മാർഗനിർദേശവും ഓൺലൈൻ അപേക്ഷാ സഹായവും നൽകി.

റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.എം. ട്രേഡിങ് ജനറൽ മാനേജർ മുഹമ്മദ് ഹനീഫ ആശംസ അറിയിച്ചു. നീതു ജിതിൻ, ഷാജഹാൻ, ബിൻസി സിജോ, സുജിത് സുഗുണൻ, ആശ്ന റോഷൻ, ഷെറീന ഫൈസൽ, ജെഷിം റഹിം എന്നിവരും കെ.എം. ട്രേഡിങ് ജീവനക്കാരും ക്യാമ്പിന് നേതൃത്വം നൽകി.

അതേസമയം, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി കുറഞ്ഞത് ഒരു മാസം കൂടി നീട്ടണമെന്ന് ഫൈസൽ ആലുവ ആവശ്യപ്പെട്ടു. സെപ്റ്റംബർ 18 ആയിരുന്നു നിലവിലെ അവസാന തീയതി. നോർക്ക പ്രവാസി ഐഡിക്ക് അപേക്ഷിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ ഐഡി ലഭിക്കാത്ത നിരവധി പേരുണ്ടെന്നും ഇവർക്ക് ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസരം നഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - RMA organized a NORKA camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.