Posted On
date_range Updated On
date_range അനധികൃത കടന്നുകയറ്റം; മുസന്ദമിൽ 17 ഏഷ്യൻ പൗരന്മാർ അറസ്റ്റിൽ
മസ്‌കത്ത്: രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ച 17 ഏഷ്യൻ പൗരന്മാരെ മുസന്ദമിൽ അറസ്റ്റ് ചെയ്തു. ദിബ്ബ, ബുഖ വിലായത്തുകളിൽ നിന്ന് മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇവരെ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതിർത്തി സുരക്ഷ ശക്തമാക്കുന്നതിനും അനധികൃത പ്രവേശനം തടയുന്നതിനുമായി റോയൽ ഒമാൻ പൊലീസ് പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.