ഹരിപ്പാട് പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range ഹാപ്പ ഒമാൻ ഓണാഘോഷവും പുതിയ ലോഗോ പ്രകാശനവും
മസ്‌കറ്റ്: ഹരിപ്പാട് പ്രവാസി അസോസിയേഷൻ ഓണാഘോഷവും പുതിയ ലോഗോയുടെ പ്രകാശനവും സംഘടിപ്പിച്ചു. സെപ്റ്റംബർ 18ന് വാദി കബീറിലെ ഗോൾഡൻ ഒയാസിസ് ഹാളിലായിരുന്നു പരിപാടി.ഹാപ്പ അംഗങ്ങളായ അജയ്-സൗമ്യ ദമ്പതികളുടെ മാതാപിതാക്കളായ എം.എസ്. സോമനാഥൻ നായരും ഉഷാ നായരും ചേർന്ന് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് ഹാപ്പ പ്രസിഡന്റ് കൈലാസ് നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനീഷ് സി. ബാബു ,ട്രഷറർ വിമൽ, വനിതാ കോർഡിനേറ്റർ സജിത വിനോദ്കുമാർ കൾച്ചറൽ സെക്രട്ടറി അജി ഹരിപ്പാട് എന്നിവർ സംസാരിച്ചു.തുടർന്ന് ഹാപ്പ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. വിവിധ മത്സരങ്ങൾ, വടംവലി, ഓണസദ്യ എന്നിവയും സംഘടിപ്പിച്ചു.
ചടങ്ങിൽ പ്രകാശനം ചെയ്ത ഹരിപ്പാട് പ്രവാസി അസോസിയേഷന്റെ പുതിയ ലോഗോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.