ഒമാൻ തൃശ്ശൂർ ഓർഗനൈസേഷന്റെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മസ്‌കത്ത്: ഒമാനിലെ ബ്ലഡ് ബാങ്കുകളിലെ രക്തലഭ്യതക്കുറവ് പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ. സംഘടനയുടെ ഓട്ടോ കെയർ ആൻഡ് കംപാഷൻ ടീമിന്റെ നേതൃത്വത്തിൽ ഒമാൻ ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചാണ് അഞ്ചാമത് രക്തദാന ക്യാമ്പ് ബൗഷർ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ചത്.
രക്തദാനത്തിന്റെ മഹത്വവും സാമൂഹിക പ്രാധാന്യവും ചൂണ്ടിക്കാട്ടി ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യവാന്മാരായ വ്യക്തികൾ രക്തദാനത്തിന് മുന്നോട്ടുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു. ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തോടുള്ള ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 8 മണിക്കാണ് ക്യാമ്പ് ആരംഭിച്ചത്. നിരവധി പേർ രക്തദാനം ചെയ്ത് ക്യാമ്പിന്റെ പങ്കാളികളായി.അഷ്‌റഫ് വാടാനപ്പള്ളി, അബ്ദുസ്സമ്മദ് അഴീക്കോട്, നജീബ് കെ. മൊയ്‌ദീൻ, വിൽസൺ സി. എൽ., റൈസി വിൽസൺ, മുഹമ്മദ് സഫീർ, ഫഹദ്, എം. ജെ. മൈക്കൾ, രതീഷ് ചൂണ്ടൽ, ബാലൻ, അഫ്സൽ ആളൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.