Posted On
date_range Updated On
date_range മസ്കറ്റിൽ നായർ ഫാമിലി യൂണിറ്റിയുടെ ഓണാഘോഷം
മസ്കത്ത്: നായർ ഫാമിലി യൂണിറ്റി മസ്കറ്റ് സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം റുവിയിലെ അൽ ഫലജ് ഹോട്ടലിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്നു.സെപ്റ്റംബർ 11ന് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സമൂഹക്ഷേമ കൗൺസിലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്കറ്റ് ചെയർമാൻ സുഹൈൽ ഖാൻ, നടൻ നിരഞ്ജ് മണിയൻപിള്ള രാജു, സംവിധായകൻ കെ. മധു എന്നിവർ പങ്കെടുത്തു.
തുടർന്ന് വിവിധ കേരളീയ കലാരൂപങ്ങളും നൃത്തപരിപാടികളും അരങ്ങേറി.സെപ്റ്റംബർ 12ന് നടന്ന ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുക്കിയ സദ്യയിൽ 2,200ഓളം പേർ പങ്കെടുത്തു.കേരളീയ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിനിടയിൽ നിലനിർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.