‘ഇൻസോംനിയ’ സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മെന്റലിസ്റ്റ് ആദിയുടെ ‘ഇൻസോംനിയ’ മസ്കത്തിൽ ഒക്ടോബർ ഒമ്പതിന്

മസ്‌കത്ത്: പ്രശസ്ത മെന്റലിസ്റ്റ് ആദിയുടെ ‘ഇൻസോംനിയ’ മെന്റലിസം ഷോ ഒക്ടോബർ ഒമ്പതിന് ബൗഷറിലെ സി.ബി.എഫ്.എസ് ഹാളിൽ അരങ്ങേറും. മെന്റലിസത്തിന്റെ വ്യത്യസ്തമായ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് വാർത്താസമ്മേളനത്തിൽ സംഘാടക സമിതി അറിയിച്ചു.ആദ്യ ഷോ ഉച്ചക്ക് 2.30 ന് ആരംഭിക്കും. ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി അരമണിക്കൂർ മുമ്പ് ഗെയിറ്റ് അടക്കുന്നതിനാൽ സീറ്റ് നമ്പർ അനുസരിച്ച് പ്രേക്ഷകർ എത്തണം.

കൂടുതൽ പ്രേഷകരിലേക്ക് ഷോ എത്തിക്കുന്നതിനായി വൈകുന്നേരം രണ്ടാമതൊരു ഷോ കൂടി ഒരുക്കും. വൈകുന്നേരം 7.30 നു ആരംഭിക്കുന്ന രണ്ടാമത്തെ രണ്ടാം ഷോയുടെ ടിക്കറ്റുകൾ വിൽപന ആരംഭിച്ചതായും സംഘാടകർ പറഞ്ഞു. ടിക്കറ്റുകൾക്ക് ഗ്ലോബൽ ഇവെന്റ്സിന്റെ വെബ്സൈറ്റ് ആയ www.globalevents.om വഴിയും +968 94653737 വാട്സാപ്പ് നമ്പറിലും ബന്ധപ്പെടണം. കോർപറേറ്റ് ബുക്കിങ്ങുകൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ട് ഏർപ്പെടുത്തിയതായും ഗ്ലോബൽ ഇവന്റസ് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ അനീഷ് കടവിൽ, ആതിര ഗിരീഷ്, അഭിലാഷ് എംകെ, സമീറ, ഗംഗേഷ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Mentalist Adi's 'Insomnia'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.