ഒമാനിൽ 2027 ഹജ്ജ് രജിസ്ട്രേഷൻ ; പ്രവാസികൾക്കും അവസരം

മസ്‌കത്ത്: 2027ലെ ഹജ്ജ് തീർഥാടനത്തിനുള്ള രജിസ്ട്രേഷൻ ഒമാനിൽ ആരംഭിക്കുന്നു. ഒമാൻ പൗരന്മാർക്കും യോഗ്യരായ പ്രവാസികൾക്കും ഹജ്ജിനായി അപേക്ഷിക്കാം.

1448 ഹിജ്റ വർഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷൻ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 11 വരെ നടക്കും. ഹജ്ജ് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് രജിസ്ട്രേഷൻ സംവിധാനമായ hajj.om വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അറിയിച്ച സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം നിർദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.