Posted On
date_range Updated On
date_range കാന്തപുരത്തിന്‍റെ പ്രസ്താവന: മത പണ്ഡിതന്മാർ സ്വഭാവികമായും അവരുടെ അഭിപ്രായങ്ങൾ പറയും, അതിനെ ഞാൻ ചോദ്യം ചെയ്യാറില്ല: ഷാനിമോൾ ഉസ്മാൻ
മനാമ: മത പണ്ഡിതന്മാർ സ്വഭാവികമായും അവരുടെ അഭിപ്രായങ്ങൾ പറയും, അതിനെ ഞാൻ ചോദ്യം ചെയ്യാറില്ലെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. ഹ്രസ്വകാല സന്ദർശനത്തിനായി ബഹ്റൈനിലെത്തിയ വേളയിൽ ഗൾഫ്മാധ്യമവുമായി സംസാരിക്കുകയായിരുന്നു അവർ.
പണ്ഡിതന്മാർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ഞാൻ പറയുന്നതിൽ ഒരു പ്രസക്തിയില്ല. എല്ലാവർക്കും അഭിപ്രായം പറയാനും അതിനോട് ജോയിക്കാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്ക് ഭരണഘടന നൽകിയിട്ടുണ്ട്. ഇത് മാത്രമല്ല പല വിഷയങ്ങളിലും അഭിപ്രായം പറയുന്നവരുണ്ടാകും.
അതിലെല്ലാം സംവാദങ്ങളും ചർച്ചകളും ഒരു ഭാഗത്ത് നടക്കട്ടെ. മഹാത്മാഗാന്ധിയുടെ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന തത്വത്തിൽ വിശ്വസിച്ചാണ് താൻ മുന്നോട്ടുപോകുന്നതെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.