മ​ജ്​​ലി​സ്​ ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൊ​ബൈ​ലി​ലൂ​ടെ വോ​ട്ട്​ ചെ​യ്യു​ന്ന ഒ​മാ​നി പൗ​ര​ന്മാ​ർ

ശൂ​റ തെ​ര​ഞ്ഞെ​ടു​പ്പ്​: ച​രി​ത്രം തീ​ർ​ത്ത് ഒ​മാ​ൻ; 65.88 ശ​ത​മാ​നം പോ​ളി​ങ്

മ​സ്ക​ത്ത്​: പ​ത്താ​മ​ത്​ മ​ജ്​​ലി​സ്​ ശൂ​റ അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള വോ​ട്ടെ​ടു​പ്പി​ൽ പു​തു​ച​രി​തം തീ​ർ​ത്ത് ഒ​മാ​ൻ. ലഭ്യമായ ക​ണ​ക്കു പ്ര​കാ​രം 4,96,279 പേ​രാ​ണ്​ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത് ( 65.88 ശ​ത​മാ​നം പോ​ളി​ങ്). ഇ​തി​ൽ 2,58,847 പു​രു​ഷ​ന്മാ​രും (66.26 ശ​ത​മാ​നം) 2,37,432 സ്ത്രീ​ക​ളും (65.48 ശ​ത​മാ​നം) ഉ​ൾ​പ്പെ​ടും. പൗ​ര​ന്മാ​ർ ഇ​ൻ​തി​ഖാ​ബ്​ ആ​പ്​ വ​ഴി​യാ​ണ്​​ സ​മ്മ​തി​ദാ​നം നി​ർ​വ​ഹി​ച്ച​ത്​. ശൂ​റ അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ആ​ദ്യ​മാ​യാ​ണ്​ ഇ-​വോ​ട്ടി​ങ്​ ന​ട​പ്പാ​ക്കു​ന്ന​ത്.

രാ​വി​ലെ എ​ട്ടു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ​യാ​യി​രു​ന്നു വോ​ട്ടി​ങ്​. ഇ​ൻ​തി​ഖാ​ബ് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ വോ​ട്ട​ർ​മാ​രു​ടെ സ​മ​യ​വും പ്ര​യ​ത്ന​വും ലാ​ഭി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഒരുക്കിയി​രു​ന്ന​ത്. ​ആ​പ്പി​ലൂ​ടെ വോ​ട്ട്​ ചെ​യ്യാ​നാ​യി നി​യ​ർ ഫീ​ൽ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ (എ​ൻ‌.​എ​ഫ്‌.​സി) സ​വി​ശേ​ഷ​ത​യു​ള്ള സ്മാ​ർ​ട്ട്‌​ഫോ​ൺ, ഇ​ന്റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ, സാ​ധു​വാ​യ ഐ​ഡി കാ​ർ​ഡ് എ​ന്നി​വ ആ​വ​ശ്യ​മാ​യി​രു​ന്നു. ആപ്പിലൂടെയുള്ള വോട്ടിങ്ങ് രീതി ആയതിനാൽ​ വീട്ടിലിരുന്നും തൊഴിലിടത്തുനിന്നുമെല്ലാം പൗരൻമാർക്ക്​ സമ്മതിദാനം വിനിയോഗിക്കാനായി. ഒ​ക്ടോ​ബ​ർ 22ന്​ ​ന​ട​ന്ന ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ൽ രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള 13,841 ഒ​മാ​നി പൗ​ര​ന്മാ​ർ സ​മ്മ​തി​ദാ​നം വി​നി​​യോ​ഗി​ച്ചി​രു​ന്നു.

83 വി​ലാ​യ​ത്തു​ക​ളി​ല്‍നി​ന്നു​ള്ള​ 90 അം​ഗ​ങ്ങ​ളെ​യാ​ണ് ​തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. 883 സ്ഥാ​നാ​ര്‍ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ ജ​ന​വി​ധി തേ​ടി​യ​ത്. ഇ​വ​രി​ല്‍ 33 പേ​ര്‍ സ്ത്രീ​ക​ളാ​യി​രു​ന്നു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നാണ് കൂടുതല്‍ പേര്‍ മത്സര രംഗത്തുണ്ടായിരുന്നത്- 255 സ്ഥാനാര്‍ഥികള്‍.

ദാഖിലിയ (111), മസ്‌കത്ത് (108), അല്‍ വുസ്ത (74), വടക്കന്‍ ബാത്തിന (84), തെക്കന്‍ ശര്‍ഖിയ (60), തെക്കന്‍ ബാത്തിന (58), വടക്കന്‍ ശര്‍ഖിയ (57), ദാഹിറ (32), മുസന്ദം (22), ബുറൈമി (22) എന്നിങ്ങനെയാണ് മറ്റു ഗവര്‍ണറേറ്റുകളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളുടെ കണക്കുകൾ. സുപ്രീം ഇലക്ഷന്‍ കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്‌തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ 50ൽ ​അ​ധി​കം വി​ദേ​ശ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യി​രു​ന്നു. അ​റ​ബ്​ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ്​ മൊ​ബൈ​ൽ അ​ധി​ഷ്ഠി​ത​മാ​യി വോ​ട്ടെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്.

Tags:    
News Summary - Shura Election: Making History Oman; 65.88 percent polling

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.