മസ്കത്ത്: മസ്‌കത്തിലെ ആമിറാത്തിൽ കാർ പാലത്തിനടിയിലേക്ക് വീണ് അപകടം. സംഭവത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. ആമിറാത്തിലെ ഹൈം പ്രദേശത്ത് ബുധനാഴ്ച പുലർച്ചെയാണ് അപകടം. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരിയിലിടിച്ച് താഴേക്ക് മറിയുകയായിരുന്നു.. അപകടത്തിൽപെട്ട ഡ്രൈവറെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകിയ ശേഷം, തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി യൂണിറ്റ് അംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.