ബർക്ക: ഒമാൻ പ്രവാസി അസോസിയേഷൻ ബർക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പും സൗജന്യ നേത്ര പരിശോധന ക്യാമ്പും വെള്ളിയാഴ്ച ബർക്കയിൽ നടക്കും. രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ ബർക്ക ലുലു ഹൈപ്പർ മാർക്കറ്റിന് സമീപമുള്ള മെട്രോ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പും വൈകിട്ട് അഞ്ചു മുതൽ രാത്രി ഒമ്പതു വരെ ബർക്ക ബദർ അൽ സമ ഹോസ്പിറ്റലിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പുമാണ് സംഘടിപ്പിക്കുന്നത്.
എല്ലാ ഭാഗങ്ങളിലുമുള്ള പ്രവാസികൾക്കും സാമൂഹിക സേവനങ്ങളിലും ആനുകൂല്യങ്ങളിലും പങ്കാളികളാക്കുക എന്ന ലക്ഷ്യത്തിലാണ് ഒമാൻ പ്രവാസി അസോസിയേഷൻ വിവിധ യൂനിറ്റുകൾ കേന്ദ്രീകരിച്ച് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞ ആഴ്ച ബർക്ക ലുലുവിൽ സംഘടിപ്പിച്ച നോർക്ക പ്രവാസി ക്ഷേമനിധി അംഗത്വ, സൗജന്യ മെഡിക്കൽ ക്യാമ്പുകളിലും സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തിരുന്നു. രക്തദാന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മെട്രോ ഹോസ്പിറ്റലിൽ ഒരു വർഷത്തേക്കുള്ള കൺസൾട്ടേഷൻ സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. നേത്രാ പരിശോധന ക്യാമ്പിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷന് 79804894, 9619 6128 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.