മസ്കത്ത്: ഒമാൻ കൃഷിക്കൂട്ടം ഒരുക്കുന്ന ഷാഹി ഫുഡ്‌സ് ആൻഡ് സ്പൈസസ് ഹാർവെസ്റ്റ് ഫെസ്റ്റ് '26 മേയ് എട്ടിന് വാദി കബീർ മജാൻ ഹൈറ്റ്സിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സിനിമ-സീരിയൽ നടൻ വിനോദ് കോവൂർ ചടങ്ങിൽ മുഖ്യാതിഥിയാവും. നാട്ടിൽ മികച്ച രീതിയിൽ കൃഷി ചെയ്ത് മാതൃകയായ ബിൻസി ജെയിംസിന് ‘പ്രകൃതി മിത്ര പുരസ്കാരം’ നൽകി ആദരിക്കും. ഫലകവും പ്രശസ്തി പത്രവും, 25,000 ഇന്ത്യൻ രൂപയും അടങ്ങുന്നതാണ് പ്രകൃതി മിത്ര പുരസ്കാരം.
അതോടൊപ്പം, ഒമാൻ കൃഷിക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ ഏറ്റവും മികച്ച കർഷകനെ/കർഷകയെ കണ്ടെത്തി അവർക്ക് ഒമാൻ കർഷകശ്രീ പുരസ്കാരം നൽകി ആദരിക്കും. ഇതിനോടൊപ്പം ഷാഹി ഫുഡ്‌സ് ആൻഡ് സ്പൈസസ് സ്പോൺസർ ചെയ്യുന്ന അര ലക്ഷം ഇന്ത്യൻ രൂപയുടെ പാരിതോഷികവും നൽകും. ഒമാൻ കൃഷിക്കൂട്ടത്തിലെ തെരഞ്ഞെടുത്ത മുതിർന്ന അംഗങ്ങളായ കർഷകരെ ആദരിക്കും. പുരസ്കാര വിതരണ ചടങ്ങിന് ശേഷം പ്രശസ്ത ഗായകരായ രേഷ്മ രാഘവേന്ദ്രനും അനന്തപന്മനാഭനും നയിക്കുന്ന സംഗീത നിശ അരങ്ങേറും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.