Posted On
date_range Updated On
date_range കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി
മസ്കത്ത്: ഒമാനിലെ അൽഹൈലിൽ പ്രവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ ഗണപതി വിളാകം കൃഷ്ണഭവനിൽ പരേതനായ വേലായുധൻപിള്ള- മണി വേലായുധൻ ദമ്പതികളുടെ മകൻ രതീഷ് (43 നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 15 വർഷത്തിലേറെയായി പ്രവാസിയാണ്.
വെള്ളിയാഴ്ചയാണ് മരണം നടന്നതെന്ന് കരുതുന്നു. റോയൽ ഒമാൻ പൊലീസ് എത്തി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണാനന്തര നടപടികൾക്ക് മസ്കത്ത് കെ.എം.സി.സി കെയർ വിങ് നേതൃത്വം നൽകി വരുന്നു.
ഭാര്യ: സജിത സുകുമാരൻ. മക്കൾ: നിരഞ്ജൻ ആർ. പിളള, നീരജ് ആർ. പിളള (ഇരുവരും വിദ്യാർഥികൾ). സഹോദരൻ: രമേശ് വേലായുധൻ. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.