സൂറിൽ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു

സൂർ: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തകർപ്പൻ ജയത്തിൽ ആഘോഷവുമായി സൂറിൽ യു.ഡി.എഫ് വിജയാരവം സംഘടിപ്പിച്ചു. കെ.എം.സി.സി സൂർ പ്രസിഡന്റ്‌ റസാഖ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സൂർ കെ.എം.സി.സി ഓഫിസിൽ നടന്ന ആഘോഷ പരിപാടിയിൽ ഇൻകാസ് ഉപാധ്യക്ഷൻ ശ്രീധർ ബാബു അധ്യക്ഷത വഹിച്ചു.

കെ.എം.സി.സി സെക്രട്ടറി സൈനുദ്ദീൻ കൊടുവള്ളി സ്വാഗതം പറഞ്ഞു. റിഷാദ് സീ പ്രൈഡ്, കെ.എം.സി.സി ട്രഷറര്‍ ഷഫീക് കണ്ണൂർ, ഇൻകാസ് സെക്രട്ടറി ബൈജു, സൈദ് നെല്ലായ, എസ്.കെ.എം.ജെ സെക്രട്ടറി ഹാബിദ് മുസ്‌ലിയാർ, നിർമൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ഫിലിപ്പ് ഇൻകാസ് നന്ദി പറഞ്ഞു.

Tags:    
News Summary - UDF organized a victory rally in Sure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.