നിയമസഭ തെരഞ്ഞെടുപ്പ് ഫല പ്രവചനം: വിജയികളെ പ്രഖ്യാപിച്ച് വോയ്സ് ഓഫ് ബുറൈമി കള്‍ച്ചറല്‍ അസോസിയേഷൻ

മസ്കത്ത്: ബുറൈമിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ വോയ്സ് ഓഫ് ബുറൈമി കള്‍ച്ചറല്‍ അസോസിയേഷന്‍ കേരളാ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രവചനമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ജീവികാരുണ്യ പ്രവർത്തകൻ ഹമീദ് ഹാജി കുറ്റിപ്പുറം ഫലപ്രഖ്യാപനം നിർവഹിച്ചു.

രണ്ട് വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങളില്‍ പങ്കെടുത്ത ആർക്കും കൃത്യമായി ഭൂരിപക്ഷം പ്രവചിക്കാന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് ഫലത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന പ്രവചനം നടത്തിയവരില്‍നിന്നാണ് വിജയികളെ കണ്ടെത്തിയത്. വിവിധ പാർട്ടികളുടെ ഭൂരിപക്ഷം പ്രവചിക്കുന്ന മത്സരത്തില്‍ വി.കെ. പടി സ്വദേശി മജീദ് തൊമ്മങ്ങാടൻ ഒന്നാം സമ്മാനത്തിനർഹനായി രണ്ടാം സമ്മാനം അജ്മൽ പാങ്ങും മൂന്നാം സമ്മാനം മുസ്തഫ കുമരനെല്ലൂരും സ്വന്തമാക്കി.

ലിയാലി മൊബൈലിന്റെ സമ്മാനങ്ങൾ വിൽസൺ പ്ലാമൂട്ടിൽ, സൈഫുദ്ധീൻ മാള, നാസർ കോമു എന്നിവർ വിതരണം ചെയ്തു. ബുറൈമി മാർക്കറ്റ് പരിസരത്തു നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. ലത്തീഫ്, മൊയ്തീൻ കക്കാട്ടിൽ, അലി കൽപ്പകഞ്ചേരി, ഇർഷാദ്, മജീദ്, ഷമീർ, ഹൈദർ, അഫ്‌സൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Assembly Election Result Prediction: Voice of Buraimi Cultural Association announces winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.