മസ്കത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഇറയുടെ നേതൃത്വത്തിൽ ഫാമിലി ഫൺ ഫെസ്റ്റ് സംഘടിപ്പിച്ചു. കലാപരിപാടികളും ഗെയിമുകളും നടന്നു. അന്താരാഷ്‌ട്ര എ.ഐ ആൻഡ് റോബോട്ടിക്ക് ചലഞ്ചിൽ ഒമാനിൽ നിന്നും ഗോൾഡ് മെഡൽ നേടി അന്താരാഷ്ട്ര മത്സരത്തിന് യോഗ്യത നേടിയ ജൂനിയർ ടീമിൽ അംഗമായ, ഇറ അംഗത്തിന്റെ മകൻ ഹംദാൻ ഫൈസലിന് ചടങ്ങിൽ ഉപഹാരം സമ്മാനിച്ചു. ഫൈസൽ പൊഞ്ഞാശ്ശേരി, അനീഷ് സൈദ്, ബിബു കരീം എന്നിവർ സംസാരിച്ചു. അലി മുഹമ്മദ്, ഖലീൽ, ജിതിൻ വിനോദ്, തയ്യിബ്, അജയ് എന്നിവർ നേതൃതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.