Image courtesy: Times of Oman

ഒമാനിൽ സർക്കാർ ഓഫിസുകളിൽ 30 ശതമാനം ജീവനക്കാർ ഹാജരായാൽ മതി 

മസ്​കത്ത്​:  കോവിഡ്​ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സർക്കാർ ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണത്തിൽ വീണ്ടും നിയന്ത്രണം നടപ്പിൽ വരുത്തുന്നു. തിങ്കളാഴ്​ച മുതൽ 30​ ശതമാനം ജീവനക്കാർ ഹാജരായാൽ മതി. മന്ത്രിസഭാ കൗൺസിൽ ഉത്തരവ്​ പ്രകാരം മുഴുവൻ സർക്കാർ സംവിധാനങ്ങളും ഇത്​ സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്​. ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ ഈ നിർദേശം പ്രാബല്ല്യത്തിലുണ്ടാകും. 

കോവിഡ്​ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ്​​ നടപടി. സാമൂഹിക അകലം പാലിക്കുന്നതടക്കം മുൻകരുതൽ നടപടികൾ പാലിക്കാത്തതിനാലാണ്​ രോഗവ്യാപനം രൂക്ഷമായതെന്ന്​ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

ഓഫിസുകളുടെ പ്രവർത്തനത്തിന്​ സാന്നിധ്യം അനിവാര്യമായ സർക്കാർ ജീവനക്കാർ മാത്രം തിങ്കളാഴ്​ച മുതൽ ജോലിക്ക്​ എത്തിയാൽ മതിയാകും. ജോലിക്ക്​ ഹാജരാകുന്നവർ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും പ്രതിരോധ നടപടികളും പാലിക്കണമെന്നും മന്ത്രിസഭാ കൗൺസിൽ ജനറൽ സെക്ര​േട്ടറിയറ്റ്​ അറിയിച്ചു. 

കോവിഡ്​ രോഗപകർച്ച രൂക്ഷമായതിനെ തുടർന്ന്​ കഴിഞ്ഞ മാർച്ച്​ 23 മുതൽ 30​ ശതമാനം സർക്കാർ ജീവനക്കാർ മാത്രം ഓഫിസുകളിൽ ഹാജരായാൽ മതിയെന്ന്​ സർക്കാർ നിർദേശിച്ചിരുന്നു. ഈ തീരുമാനത്തിൽ കഴിഞ്ഞ മേയ്​ 27നാണ്​ ഭേദഗതി വരുത്തിയത്​. 50​ ശതമാനം ജീവനക്കാർക്ക്​ ജോലിക്ക്​ ഹാജരാകാനാണ്​ ഭേദഗതി പ്രകാരം അനുമതി നൽകിയത്​. ഇതിനാണ്​ വീണ്ടും മാറ്റംവരുത്തിയത്​. ജൂൺ, ജൂലൈ മാസങ്ങളിലായി കോവിഡ്​ ബാധിതരുടെ എണ്ണവും മരണവും വർധിച്ചതി​ന്‍റെ അടിസ്​ഥാനത്തിലാണ്​ വീണ്ടും നിയന്ത്രണം. 

Tags:    
News Summary - restrictions in oman government offices -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.