പൊന്നാനി ഓർഗനൈസേഷൻ ഫോർ സലാലയുടെ (പോസ്) ലോഗോ സാഹിത്യകാരൻ പി. സുരേന്ദ്രൻ ​പ്രകാശനം ചെയ്യുന്നു

പൊന്നാനി കൂട്ടായ്മ ‘പോസ്’ രൂപവത്​കരിച്ചു

സലാല: പൊന്നാനി താലൂക്കിലെ നിവാസികളുടെ സ്വതന്ത്ര കൂട്ടായ്മ ‘പൊന്നാനി ഓർഗനൈസേഷൻ ഫോർ സലാല’ (പോസ്) രൂപവത്​കരിച്ചു. സ്വകാര്യ ഹോട്ടലിൽ നടന്ന പരിപാടിയിൽ പൊന്നാനി താലൂക്കിലെ നിരവധി പേർ സംബന്ധിച്ചു. ജാതി മത രാഷ്ട്രീയത്തിനതീതമായി പൊന്നാനിയിലെ പ്രവാസികളുടെ അടിസ്ഥാനപ്രശ്നങ്ങൾ പരിഹരിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. പ്രസിഡന്റായി അലി അരുണിമയെയും ജനറൽ സെക്രട്ടറിയായി ഗഫൂർ താഴത്തിനെയും തെരഞ്ഞെടുത്തു. ബദറുദ്ദീനാണ് ട്രഷറർ.

മറ്റ് ഭാരവാഹികൾ: ജാഫർ ജാഫി, വിപിൻ (വൈ. പ്രസി), അജിത് കുമാർ, മുസ്തഫ (ജോ.സെക്ര), കെ. സൈനുദ്ദീൻ, അഷ്‌റഫ്‌ സലാല ഹൗസ്, ശിഹാബ് മാരാമാറ്റം, സന്തോഷ്‌ ബാബു, അഷ്‌റഫ്‌ ബെല്ലി (ഉപദേശകസമിതി അംഗങ്ങൾ), കെ. സൈനുദ്ദീൻ (ചെയ, രക്ഷാധികാരി). 24 അംഗ എക്സിക്യൂട്ടിവിനെയും തെരഞ്ഞെടുത്തു. അലി അരുണിമ, ഗഫൂർ താഴത്ത്, കബീർ. കെ, അഷ്‌റഫ്‌, ഷാജഹാൻ, ബദറുദ്ധീൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Ponnani kootayma Pos formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.