മസ്കത്ത്: ‘സ്ത്രീകൾ വികസനത്തിന്റെ പങ്കാളികൾ’ എന്ന മുദ്രാവാക്യവുമായി വെള്ളിയാഴ്ച ഒമാനി വനിത ദിനം ആഘോഷിക്കും. ഒമാനിൽ വിവിധ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം ഉയർന്നുവരുകയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒമാനി സ്ത്രീകൾക്ക് നിയമപരമായി ഉറപ്പുനൽകിയ മുഴുവൻ അവകാശങ്ങളും ലഭിക്കേണ്ടതുണ്ടെന്നാണ് സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശം. ഒമാനി സ്ത്രീകൾ ഉയർച്ചയുടെയും സമൃദ്ധിയുടെയും വഴിയിൽ ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്ന് അസ്സയ്യിദ അഹ്ദ് ബിൻത് അബ്ദുല്ല ഹമദ് അൽ ബുസൈദി ചൂണ്ടിക്കാട്ടി.
2,223 ഒമാനി സ്ത്രീകൾ ഭരണതലത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. വക്കീലുമാർ, പബ്ലിക് പ്രോസിക്യൂട്ടർമാർ ഉൾപ്പെടെ നീതിന്യായ മേഖലയിൽ 504 സ്ത്രീകൾ പ്രവർത്തിക്കുന്നു. ഒമാൻ കൗൺസിലിൽ 18 സ്ത്രീകൾ അംഗങ്ങളാണ്.
രാഷ്ട്രീയ പങ്കാളിത്തഉം, അന്തർദേശീയ സ്കൂളുകളിൽ 98 പേരും പ്രവർത്തിക്കുന്നുണ്ട്. ‘ഒമാനി സ്ത്രീകൾ ഇനി പ്രതീകാത്മക സാന്നിധ്യമല്ലെന്നും നിയമനിർമാണവും നയരൂപവത്കരണവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിൽ അവർ സജീവമായി ഇടപെടുന്നുണ്ടെന്നും ഒമാൻ കൗൺസിൽ അംഗം ഡോ. അഹൂദ് സഈദ് അൽ ബലൂശെ വ്യക്തമാക്കി. തൊഴിൽ നിയമങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങി എല്ലാ മേഖലയിലും ഒമാനി സ്ത്രീകളുടെ ശബ്ദമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.