മസ്കത്ത്: വടക്കൻ ഗവർണറേറ്റുകളിലെ വിവിധയിടങ്ങളിൽ ഞായറാഴ്ചയും കനത്ത മഴ. ബാത്തിന, ദാഖിലിയ ഗവർണറേറ്റുകളുടെ വിവിധയിടങ്ങൾ, ബുറൈമി എന്നിവിടങ്ങളിലാണ് ഞായറാഴ്ച മഴയുണ്ടായത്. ബുറൈമി അൽ മഹ്ദയിൽ ശക്തമായ കാറ്റിൽ മരങ്ങൾ നിലംപൊത്തുകയും ചെയ്തു. മൂന്നു ദിവസമായി തുടരുന്ന മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ റുസ്താഖിനടുത്ത് റോഡ് ഒലിച്ചുപോവുകയും സ്കൂളിന് കേടുപാട് സംഭവിക്കുകയും ചെയ്തു.
കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു. റുസ്താഖിൽ നിന്ന് 28 കിലോമീറ്റർ അകലെയുള്ള അൽ അവാബിയിലാണ് മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ റോഡിെൻറ ഒരു ഭാഗം ഒലിച്ചുപോയതും സ്കൂളിന് കേടുപാടുണ്ടായതും.
അൽ ഹജർ പവർവത നിരകളിൽ മഴ മേഘങ്ങൾ അധികമായി രൂപപ്പെട്ടതിെൻറ ഫലമായി റുസ്താഖിെൻറ പരിസരങ്ങളിൽ കനത്ത മഴയാണ് ഒരാഴ്ചയോളമായി അനുഭവപ്പെടുന്നത്. കഴിഞ്ഞയാഴ്ച മാത്രം 20 മില്ലീമീറ്റർ മഴ ഇവിടെ പെയ്തതായാണ് കണക്ക്. കഴിഞ്ഞ മൂന്ന് ദിവസത്തെ കണക്കെടുക്കുേമ്പാൾ 25 മില്ലീമീറ്റർ മഴ റുസ്താഖിെൻറ പരിസര പ്രദേശങ്ങളിൽ പെയ്തിട്ടുണ്ട്.
വാരാന്ത്യത്തിൽ പെയ്ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വക്താവ് പറഞ്ഞു. അപകടകരമായ കാലാവസ്ഥയായതിനാൽ ജനങ്ങളോട് വീടുകളിൽ തന്നെ കഴിഞ്ഞുകൂടാൻ അദ്ദേഹം നിർദേശിച്ചു.
റുസ്താഖ്, യൻകൽ, ഇബ്രി, ശർഖിയ, ദാഖിലിയ ഗവർണറേറ്റുകളുടെ വിവിധയിടങ്ങൾ, അമിറാത്ത്, മവേല തുടങ്ങിയയിടങ്ങളിലും കഴിഞ്ഞ വാരാന്ത്യത്തിൽ മഴ ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.