???????????? ???????????? ????????? ??????????? ???????

മുവാസലാത്തും എൻ.എഫ്​.സിയും സ്വകാര്യവത്​കരിക്കാൻ പദ്ധതി

മസ്​കത്ത്​: മുവാസലാത്ത്​ ബസുകളും ടാക്​സികളും നാഷനൽ ഫെറീസ്​ കമ്പനിയും സ്വകാര്യവത്​കരിക്കാൻ പദ്ധതിയുണ്ടെന്ന ്​ ഒമാൻ ഗ്ലോബൽ ലോജിസ്​റ്റിക്​സ്​ ഗ്രൂപ്​​ (അസ്യാദ്​) സി.ഇ.ഒ അബ്​ദുറഹ്​മാൻ അൽ ഹാത്​മി പറഞ്ഞു. ഒമാൻ കൺവെൻഷൻ ആൻഡ്​ എക്​സിബിഷൻ സ​െൻററിൽ നടന്ന കമ്പനിയിലെ തൊഴിലാളികളുടെ അർധവാർഷിക ഒത്തുചേരലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കുഗതാഗത മേഖലയെ മുൻനിരയിൽ എത്തിക്കാൻ ലക്ഷ്യമിട്ട്​ 2017ൽ സർക്കാർ ഉടമസ്​ഥതയിൽ രൂപവത്​കരിച്ച ഹോൾഡിങ്​ കമ്പനിയാണ്​ അസ്യാദ്​. സമുദ്ര ഗതാഗത രംഗത്ത്​ നിലവിൽ സ്വകാര്യവത്​കരണം ഉണ്ടെന്ന്​ അബ്​ദുൽറഹ്​മാൻ അൽ ഹാത്​മി പറഞ്ഞു.

മുവാസലാത്തും എൻ.എഫ്​.സിയും കൂടാതെ മറ്റു​ കമ്പനികളെയും വരും വർഷങ്ങളിൽ സ്വകാര്യവത്​കരിക്കാൻ പദ്ധതിയുണ്ട്​. സ്വകാര്യമേഖലയുടെ സഹകരണത്തിലൂടെയും നിക്ഷേപത്തിലൂടെയും ഇൗ ​മേഖലയുടെ വളർച്ച ഉറപ്പാക്കുകയാണ്​ ലക്ഷ്യം. മസീറ^ഷന്ന എൻ.എഫ്​.സി റൂട്ടിലെ 75 ശതമാനം സർവിസുകളും സ്വകാര്യ കമ്പനികൾക്ക്​ കൈമാറാൻ ആലോചനയുണ്ട്​. മുവാസലാത്ത്​ സ്വകാര്യ മേഖലക്ക്​ കൈമാറുന്നത്​ വഴി സുരക്ഷയും നിലവാരവും ഉറപ്പാക്കാൻ സാധിക്കുമെന്നും സി.ഇ.ഒ പറഞ്ഞു. ഇൗ വർഷത്തി​​െൻറ ആദ്യപാദത്തിൽ അസ്യാദ്​ ഗ്രൂപ്​​ 14 ശതമാനം വളർച്ച രേഖപ്പെടുത്തി. മൊത്തം 23 ശതമാനത്തി​​െൻറ വളർച്ചയാണ്​ പ്രതീക്ഷിക്കുന്നത്​. അറ്റാദായം ഉയർന്ന തോതിലാണ്​ ഉള്ളതെന്നും സി.ഇ.ഒ പറഞ്ഞു.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.