മസ്കത്ത്: ഒമാനിലെ പുതിയ മൊബൈൽ റീ സെല്ലർ ബ്രാൻഡായി റെഡ്ബുൾ മൊബൈൽ പ്രവർത്തനമ ാരംഭിച്ചു. ഒമാനിലെ ആദ്യ മൊബൈൽ വിർച്വൽ നെറ്റ്വർക്ക് ഒാപറേറ്റർമാരിൽ (എം.വി.എൻ.ഒ) ഒരാളായ മജാൻ ടെലികമ്യുണിക്കേഷൻസിെൻറ ലൈസൻസിന് കീഴിലാണ് റെഡ്ബുൾ പ്രവർത്തനമ ാരംഭിച്ചത്.
മജാൻ തങ്ങളുടെ ക്ലാസ് ടു ടെലികോം ലൈസൻസിന് കീഴിൽ പുതിയ മൊബൈൽ റീ സെല്ലർ ബ്രാൻഡ് കൂടി ചേർക്കുന്നതായി കഴിഞ്ഞമാസം അവസാനം ടെലികമ്യൂണിക്കേഷൻ െറഗുലേറ്ററി അതോറിറ്റി അറിയിച്ചിരുന്നു.
മറ്റൊരു മൊബൈൽ റീ സെല്ലർ ബ്രാൻഡായ ‘റെന്ന’യും മജാന്‍ കീഴിൽ തന്നെയാണുള്ളത്. ഒൗദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും സിം കാർഡിൽ അധിഷ്ഠിതമായ റെഡ്ബുള്ളിെൻറ വോയിസ്, ഡാറ്റ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. മസ്കത്തിലെയും സലാലയിലെയും മറ്റു വടക്കൻ ഗവർണറേറ്റുകളിലെയും മാളുകളിലും മറ്റു വാണിജ്യ കേന്ദ്രങ്ങളിലും റീെട്ടയിൽ ഔട്ട്ലെറ്റുകൾ ആരംഭിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഒാൺലൈനായും റീചാർജിങ് സൗകര്യങ്ങൾ ലഭ്യമാണ്. ഡാറ്റാ പാക്കേജുകൾ ഒാപൺ ഡാറ്റ, സോഷ്യൽ ഡാറ്റ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായിട്ടാണ് ലഭിക്കുക. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, സ്നാപ്ചാറ്റ്, വാട്ട്സ്ആപ് എന്നിവ ഉപയോഗിക്കുേമ്പാൾ സോഷ്യൽ ഡാറ്റയാണ് വിനിയോഗിക്കുക. ഇത് തീർന്നുകഴിഞ്ഞ ശേഷമാണ് ഒാപൺ ഡാറ്റ ഉപയോഗിക്കുകയെന്നും റെഡ്ബുള്ളിെൻറ വെബ്സൈറ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.