മസ്കത്ത്: ഫിഫ പ്രസിഡൻറ് ഗിയാനി ഇൻഫാൻറിനോ ഹ്രസ്വ സന്ദർശനാർഥം ഒമാനിലെത്തി. അന്താരാഷ്ട്ര ബന്ധങ്ങൾക്കും സഹകരണത്തിനുമുള്ള ഉപപ്രധാനമന്ത്രിയും സുൽത്താെൻറ സ്വകാര്യ പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരീഖുമായി ഫിഫ പ്രസിഡൻറ് ചർച്ച നടത്തി. ഒമാനിൽ വിവിധ മേഖലകളിൽ ഫിഫയുടെ സഹകരണത്തോടെ ഫുട്ബാൾ പ്രോത്സാഹിപ്പിക്കുന്നതടക്കം വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. സ്പോർട്സ് മന്ത്രി ശൈഖ് സഅദ് ബിൻ മുഹമ്മദ് അൽ മർദൂഫ് അൽ സാദിയും ഒമാൻ ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ അടക്കമുള്ളവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.