മസ്കത്ത്: ഗൾഫ് മേഖലയിലെ വിവിധ ടീമുകളെ പെങ്കടുപ്പിച്ച് യുനൈറ്റഡ് തലശ്ശേരി സ ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന ഹോക്കി ടൂർണമെൻറ് എട്ട്, ഒമ്പത് തീയതികളിലായി നടക്കും. ബോഷറിലെ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിലാണ് ടൂർണമെൻറ്. ഒമാനിൽനിന്നും മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുമായി മൊത്തം 12 ടീമുകൾ ഗൾഫ് ഹോക്കി ഫിയെസ്റ്റയിൽ മാറ്റുരക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇത് നാലാം വർഷമാണ് ഗൾഫ് ഹോക്കി ഫിയെസ്റ്റ സംഘടിപ്പിക്കുന്നത്. നഖ്വി സ്ട്രൈക്കേഴ്സ് ദമ്മാം, സൗദി സ്ട്രൈക്കേഴ്സ് ദമ്മാം, അബൂദബി ഹോക്കി ക്ലബ്, ഹംഗറി ഹമൂർസ് ബഹ്റൈൻ എന്നിവരാണ് പെങ്കടുക്കുന്ന വിദേശ ടീമുകൾ. ആതിഥേയരായ യു.ടി.എസ്.സി അടക്കം എട്ട് ടീമുകൾ ഒമാനിൽനിന്നാണ്. ഇന്ത്യയുടെയും പാകിസ്താെൻറയും നിരവധി അന്താരാഷ്ട്ര കളിക്കാർ വിവിധ ടീമുകളെ പ്രതിനിധാനം ചെയ്ത് കളിക്കളത്തിലിറങ്ങും. പെങ്കടുക്കുന്ന ടീമുകളെ നാല് പൂളുകളായി തിരിച്ചാണ് പ്രാഥമിക തല മത്സരങ്ങൾ. സിക്സ് എ സൈഡ് ടൂർണമെൻറാകും നടക്കുക. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മത്സരങ്ങൾ ആരംഭിക്കും.
അന്നേ ദിവസം വൈകീട്ട് ആറരക്കാണ് ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ്. ശനിയാഴ്ച രാത്രി എട്ടിനാണ് ഫൈനൽ. മബേല, വാദി കബീർ ഇന്ത്യൻ സ്കൂൾ ഹോക്കി ടീമുകളുടെ പ്രദർശന മത്സരവും ഒരുക്കിയിട്ടുണ്ട്. ഒമാൻ ഹോക്കി അസോസിയേഷെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ടൂർണമെൻറിന് ഏഷ്യൻ ഹോക്കി ഫെഡറേഷെൻറ അംഗീകാരവുമുണ്ട്. ടൂർണമെൻറിനോടനുബന്ധിച്ച് പ്രശസ്ത ടെലിവിഷൻ അവതാരകൻ രാജ് കലേഷിെൻറ നേതൃത്വത്തിൽ പാചക മത്സരവും നടക്കും. ഇതോടൊപ്പം ഡി.ജെ, ലൈവ് സംഗീത, നൃത്ത, വിനോദ പരിപാടികളും രാജ് കലേഷിെൻറ മാജിക് ഷോയും നടക്കും. ഏറ്റവും മികച്ച അന്താരാഷ്ട്ര ടൂർണമെൻറുകളിൽ ഒന്നാകും ഇതെന്ന് ഒമാൻ ഹോക്കി അസോസിയേഷൻ ചെയർമാൻ താലിൽ അൽ വഹൈബി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഷാഹി സ്പൈസസ്, ബദർ അൽ സമ, മലബാർ ഗോൾഡ്, ലുലു തുടങ്ങിയവരാണ് പ്രധാന സ്പോൺസർമാർ. ബദർ (ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്), ഷർസീന റാഫി, പി. ഹാഷിർ (ഇരുവരും യു.ടി.എസ്.സി), വിപിൻ (ഫുഡ്ലാൻഡ്സ്), പങ്കജ് (മലബാർ ഗോൾഡ്) എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.