മസ്കത്ത്: ഒമാൻ പ്രതിരോധ മന്ത്രി സയ്യിദ് ബദർ ബിൻ സൗദ് ബിൻ ഹാരിബ് അൽ ബുസൈദിയുടെ ഇന്ത്യൻ സന്ദർശനം ആരംഭിച്ചു. പ്രതിരോധ മന്ത്രാലയം ആസ്ഥാനത്ത് മന്ത്രി നിർമല സീതാരാമെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവുമായി സയ്യിദ് ബദറും പ്രതിനിധി സംഘവും ചർച്ച നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള സഹകരണം ചർച്ചയായി. ഇരു രാഷ്ട്രങ്ങളുടെയും പൊതുതാൽപര്യങ്ങൾക്ക് സഹായകരമായ വിധത്തിൽ സഹകരണം വർധിപ്പിക്കുന്നതിെൻറ സാധ്യതകളും അവലോകനം ചെയ്തു. ഇന്ത്യയിലെ ഒമാൻ അംബാസഡർ ശൈഖ് ഹമദ് ബിൻ സൈഫ് അൽ റവാഹി, ഒമാനി മിലിട്ടറി അറ്റാഷെ, ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പെങ്കടുത്തു. നേരത്തേ ഇന്ത്യൻ സൈനിക സ്മാരകം സന്ദർശിച്ച പ്രതിരോധമന്ത്രി റീത്ത് സമർപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.