അബ്ദുല്ല
Posted On
date_range Updated On
date_range ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
സൂർ: ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. പാലക്കാട് കരിമ്പ സ്വദേശി പുത്തൻ പുരക്കൽ അബ്ദുല്ലയാണ് (73 ) നാട്ടിൽ മരണപ്പെട്ടത്. ദീർഘ കാലം റൂവിയിലും സൂറിലുമായി പ്രവാസിയായിരിന്നു.
ഒമാനിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽസ് ഗ്രൂപ്പായ ആൾ ഹരീബിൽ 20 വർഷത്തോളം ജോലി നോക്കിയിരുന്നു. പ്രവാസികൾക്കിടയിൽ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്നു.
ഗൾഫ് മാധ്യമം ഏജന്റായും പ്രവർത്തിച്ചു. നീണ്ട 38 വർഷത്തെ പ്രവാസം മതിയാക്കി 2018 ലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്. പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞു മടങ്ങി വരവെ കുഴഞ്ഞു വീഴുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ഫസീല, ഫർസാന, ഇസ്മായിൽ (ദുബൈ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.