Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി സലാലയിൽ നിര്യാതനായി
സലാല: ആലപ്പുഴ അമ്പലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വി. ശ്രീകുമാർ (44) ഒമാനിലെ സലാലയിൽ നിര്യാതനായി . മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ സൈറ്റിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു. ചർദിയും വയറുവേദനയുമായാണ് ആശുപത്രിയിൽ എത്തിയത്.
ഭാര്യ: പ്രിയ ശ്രീകുമാർ. മകൻ: ഋഷികേശ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ കലാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.