മസ്കത്ത്: മുൻ െഎ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ മസ്കത്തിൽ എത്തുന്നു. ഇൗ മാസം 11 മുതൽ 14 വരെ ഇന്ത്യൻ സോഷ്യൽക്ലബ് ഒാഡിറ്റോറിയത്തിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പെങ്കടുക്കാനാണ് നമ്പി നാരായണൻ എത്തുന്നത്. 12ന് ക്ഷണിക്കപ്പെട്ട അതിഥികളുമായി നമ്പിനാരായണെൻറ മുഖാമുഖം പരിപാടിയും ഒരുക്കിയിട്ടുണ്ട്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിെൻറ 70ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയും ഇന്ത്യൻ സോഷ്യൽക്ലബ് ഒമാനും ചേർന്നാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഒമാനിലെ പ്രമുഖ പുസ്തക വിതരണ സ്ഥാപനമായ അൽ ബാജ് ബുക്ക്സിെൻറ സഹകരണത്തോടെയാണ് ‘ബുക് ഫെസ്റ്റ് 2018’ നടക്കുക. 12 ഭാഷകളിലായി അമ്പതിനായിരത്തിലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങളാകും പ്രദർശനത്തിൽ ഒരുക്കുക. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, ഗുജറാത്തി തുടങ്ങിയ ഭാഷകളിലെ പുസ്തകങ്ങളുമുണ്ടാകും.
മുതിർന്നവർക്കും കുട്ടികൾക്കും പ്രിയപ്പെട്ട പുസ്തകങ്ങളുണ്ടാകും. കഥാ സാഹിത്യം, േനാൺ ഫിക്ഷൻ, അക്കാദമിക്, സ്റ്റഡി ഗൈഡ്, പാചകം എന്നിവക്ക് പുറമെ കുട്ടികൾക്കായുള്ള ക്രാഫ്റ്റ്, കളറിങ് പുസ്തകങ്ങളും വിൽപനക്കെത്തിക്കുമെന്ന് അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ പി.എം. ഷൗക്കത്തലി പറഞ്ഞു. നമ്പിനാരായണെൻറ ആത്മകഥയായ ‘ഒാർമകളുടെ ഭ്രമണപഥ’ത്തിലൂടെയടക്കം വിവിധ മലയാളം പുസ്തകങ്ങളുമുണ്ടാകും. യുവതലമുറക്ക് തങ്ങളുടെ മാതൃഭാഷയിലുള്ള പുസ്തകങ്ങൾ വായിക്കാൻ അവസരമൊരുങ്ങുന്നതുവഴി ഭാഷയോടുള്ള സ്നേഹവും വളരും. നമ്പിനാരായണനുമായി ഇടപഴകാനുള്ള അവസരം സന്ദർശകർക്ക് മികച്ച അനുഭവമാകും. ഇതോടൊപ്പം, വിവിധ വൈജ്ഞാനിക പരിപാടികളും നടക്കുമെന്ന് ഷൗക്കത്തലി പറഞ്ഞു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരികത്തനിമ സന്ദർശകർക്ക് പകർന്നുനൽകുന്ന രീതിയിലാകും പ്രദർശന നഗരി സജ്ജീകരിക്കുക. സീനിയർ, ജൂനിയർ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ക്വിസ് മത്സരം, കളറിങ്, ഇംഗ്ലീഷ് കവിതാപാരായണം തുടങ്ങിയ മത്സരങ്ങളും നടക്കും.
മത്സരങ്ങളിൽ പെങ്കടുക്കാൻ താൽപര്യമുള്ളവർ ഇൗമാസം നാലിന് മുമ്പ് സോഷ്യൽക്ലബിൽ രജിസ്റ്റർ ചെയ്യണം. പുസ്തകോത്സവത്തിൽ പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 2470 1347.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.