മസ്കത്ത്: ടാക്സി ബുക്കിങ് വേഗത്തിൽ സാധ്യമാക്കുന്ന സംവിധാനവുമായി മുവാസലാത്ത്. ടാക്സി ബട്ട്ലർ എന്നറിയപ്പെടുന്ന ഉപകരണങ്ങൾ ഒമാനിൽ ഇതാദ്യമായാണ് സ്ഥാപിച്ചത്. റാസ് അൽ ഹംറ ഗോൾഫ് ക്ലബ്, മസ്കത്ത് ഹിൽസ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചിട്ടുള്ളത്. ടാക്സി ആവശ്യമുള്ളവർ ഇൗ ഉപകരണത്തിലെ ബട്ടനിൽ അമർത്തുകയാണ് വേണ്ടത്. ടാക്സി ഡ്രൈവറെ ബന്ധപ്പെടാതെ തന്നെ ബുക്കിങ് സാധ്യമാകും എന്നതാണ് ഇൗ സംവിധാനത്തിെൻറ പ്രത്യേകത. ബീച്ച് വൺ കെട്ടിടത്തിൽ അടുത്തതായി ഇത് സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ജനപ്രിയത കണക്കിലെടുത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിലും ഒന്നിലധികം വാഹനങ്ങൾ ആവശ്യപ്പെടാനുള്ള സൗകര്യവും ഇത് നൽകുന്നുണ്ട്. ബുക്ക് ചെയ്യുന്നയാൾക്ക് ഡ്രൈവറുടെ വിവരങ്ങളും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന സമയവും ലൊക്കേഷനും മനസ്സിലാക്കാൻ ഉപകരണത്തിൽ സംവിധാനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.