മസ്കത്ത്: ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി മുനു മഹാവർ ചുമതലയേറ്റു. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിക്ക് പുതിയ അംബാസഡർ അധികാര പത്രത്തിെൻറ പകർപ്പ് കൈമാറിയതായി ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
പുതുതായി നിയമിതരായ തായ്ലൻഡ്, കുവൈത്ത് അംബാസഡർമാരും അധികാരപത്രത്തിെൻറ പകർപ്പ് നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ദ്രമണി പാണ്ഡെ കാലാവധി പൂർത്തിയാക്കി മടങ്ങിയതിനെ തുടർന്നാണ് മുനു മഹാവറിനെ പുതിയ അംബാസഡറായി നിയമിച്ചത്.
1996 ബാച്ച് െഎ.എഫ്.എസുകാരനായ മുനു മഹാവർ ന്യൂഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്ത് ജോയൻറ് സെക്രട്ടറിയായി സേവനം ചെയ്യവേയാണ് അംബാസഡറായി നിയമിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.