മസ്കത്ത്: ഇലക്ട്രോണിക് ബാങ്കിങ് സേവനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് ബാങ്ക് ദോഫാർ മൊബൈൽ വാലറ്റ് സേവനം ആരംഭിച്ചു. കഴിഞ്ഞയാഴ്ച ബാങ്ക് മസ്കത്ത് സമാന സേവനം ആരംഭിച്ചു. പണം നൽകേണ്ടയാളുടെ മൊബൈൽ നമ്പർ മാത്രം ഉപയോഗിച്ച് സുരക്ഷിതമായും എളുപ്പത്തിലും പണം കൈമാറുന്ന സൗകര്യമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ബാങ്ക് ദോഫാർ സി.ഇ.ഒ അബ്ദുൽഹക്കീം അൽ ഒജൈലി പറഞ്ഞു. ബാങ്കിെൻറ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ടാണ് വാലറ്റ് പ്രവർത്തിക്കുക. ഒരു റിയാൽ മുതൽ അഞ്ഞൂറ് റിയാൽ വരെ വാലറ്റിൽ ലോഡ് ചെയ്യാൻ കഴിയും.
ആൻഡ്രോയിഡ്,െഎ.ഒ.എസ് പ്ലാറ്റ്ഫോമുകളിൽ ഇത് പ്രവർത്തിക്കുകയും ചെയ്യും. ബാങ്ക് മസ്കത്തിെൻറ വാലറ്റ് പരിധി മുന്നൂറ് റിയാൽ ആയിരുന്നു. സെൻട്രൽ ബാങ്ക് നവോത്ഥാന ദിന സമ്മാനമായി പ്രഖ്യാപിച്ച മൊബൈൽ പേമെൻറ് ആൻഡ് ക്ലിയറിങ് സംവിധാനത്തിെൻറ പിന്നാലെയാണ് ഇരു ബാങ്കുകളും വാലറ്റ് സേവനം ആരംഭിച്ചത്. ഇതിന് പിന്നാലെ മറ്റുബാങ്കുകളും സമാന സേവനങ്ങൾ ആരംഭിക്കാനിടയുണ്ട്. വാലറ്റ് സേവനങ്ങൾ ജനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് വഴി ഭാവിയിലെ ചില്ലറ വിപണന രംഗം കാഷ്ലെസും കാർഡ്ലെസും ആയിത്തീരുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഒന്നിലധികം പിൻനമ്പറുകളും പാസ്വേഡുകളും ഒാർക്കേണ്ട അവസ്ഥ ഇതുവഴി ഇല്ലാതാകുന്നു. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വഴി സൈബർക്രൈമിന് ഇരയാകുമെന്ന പേടിയും ഒഴിഞ്ഞുകിട്ടുന്നു. വർധിക്കുന്ന മൊബൈൽ, ഇൻറർനെറ്റ് സാന്ദ്രത ഇൗ മേഖലയുടെ സാധ്യത വർധിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.