മസ്കത്ത്: കുട്ടികൾക്കുള്ള ചിത്രരചന മത്സരത്തിന്റെ രണ്ടാം സീസൺ അവതരിപ്പിച്ച് ലുലു എക്സ്ചേഞ്ച്. ‘ഒമാൻ ത്രൂ ലിറ്റിൽ ഐസ്’ എന്ന തീമിലാണ് മത്സരം. ഒമാൻ സുൽത്താനേറ്റിന്റെ സൗന്ദര്യവും സംസ്കാരവും ചിത്രമായി പകർത്തി കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. നിങ്ങൾ എങ്ങനെ ഒമാനെ അറിയുകയും അനുഭവിക്കുകയും ചെയ്യുന്നു എന്നത് ത്രമായി പകർത്തിയാൽ മതി.
തെരഞ്ഞെടുത്ത 12 രചനകൾക്ക് അതിശയകരമായ സമ്മാനങ്ങൾ നൽകും. ഇതിനു പുറമെ, ഈ ചിത്രങ്ങൾ ലുലു എക്സ്ചേഞ്ചിന്റെ 2026ലെ വാൾ കലണ്ടറിലും ഇടം പിടിക്കും. നാലു മുതൽ 16 വയസ്സുവരെയുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. എ4 ഹൊറിസോണ്ടൽ ഫോർമാറ്റിൽ വരച്ച ചിത്രങ്ങൾ വ്യക്തവും ഹൈക്വാളിറ്റിയുള്ളതുമായ ഇമേജായി അപ് ലോഡ് ചെയ്യുക.
പേപ്പറിന്റെ എല്ലാ വശങ്ങളും കാണത്തക്ക വിധത്തിലായിരിക്കണം ഇമേജ്. കട്ടൗട്ടുകൾ പാടില്ല. ക്യൂആർകോഡ് ഉപയോഗിച്ചും https://forms.gle/JuuqBbCSDuDLCq1t9 എന്ന ലിങ്ക് ഉയോഗിച്ചും ചിത്രങ്ങൾ അപ്ലോഡ് ചെയ്യാം. ആവശ്യമായ വിവരങ്ങൾ ഇല്ലാത്തതും ഫോർമാറ്റ് പാലിക്കാത്തതുമായ എൻട്രികൾ പരിഗണിക്കില്ലെന്ന് സംഘാടകർ അറിയിച്ചു. എൻട്രികൾ അയക്കേണ്ട അവസാന തീയതി ഡിസംബർ ഏഴ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.