മസ്കത്ത്: നാട്ടുവിഭവങ്ങളുടെ കലവറയുമായി കൈരളി പാലസ് റസ്റ്റാറൻറ് റൂവി എം.ബി.ഡിയിൽ പ്രവർത്തനമാരംഭിച്ചു. ഹലാ ഗ്രൂപ് ചെയർമാൻ ഷിഹാബ് കാഉസൺ ഉദ്ഘാടനം ചെയ്തു. റസ്റ്റാറൻറ് ഉടമകളായ ഫാസ്റ്റ്വേ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് ജെസിൻ ആദി രാജ, ചോയിസ് ഇൻവെസ്റ്റ്മെൻറ്സ് എം.ഡി ആദിരാജ ബിജു, സലാം സൈദ് നാസർ അൽ വഹൈബി, മണപ്പാട്ട് ഫുഡ്സ് മാനേജർ സമീർ മുഹമ്മദ്, ഇർഫാൻ അസദ് തുടങ്ങിയവരും സംബന്ധിച്ചു. തനത് കേരളീയ വിഭവങ്ങളുടെ രുചി വൈവിധ്യത്തിന് ഒപ്പം ചൈനീസ്, വടക്കേ ഇന്ത്യൻ വിഭവങ്ങളും ലഭിക്കുന്ന കൈരളി പാലസിൽ ഉദ്ഘാടന ആനുകൂല്ല്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു പ്രകാരം ഇന്നും നാളെയും ഭക്ഷണം കഴിക്കാൻ എത്തുന്നവർ ബിൽ തുകയുടെ പകുതി തുക നൽകിയാൽ മതി. നവീകരിച്ച സൗകര്യങ്ങൾക്കൊപ്പം വിശാലമായ പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.