മസ്കത്ത്: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുന്നു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ ശരിവെച്ച് തിങ്കളാഴ്ച രാത്രിയോടെ തന്നെ മഴ ആരംഭിച്ചിരുന്നു. തെക്ക്-വടക്ക് ശർഖിയ, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, ദാഖിലിയ മുസന്ദം, ബുറൈമി തുടങ്ങിയ ഗവർണറേറ്റുകളിലാണ് കാറ്റിന്‍റെയും ഇടിയുടെയും അകമ്പടിയോടെ മഴ കോരിച്ചൊരിയുന്നത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വിവിധ വിലായത്തുകളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച് കടക്കാൻ ശ്രമിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഉൾഗ്രാമങ്ങളിൽ നേരിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു. വടക്കൻ ബാത്തിന, ദാഹിറ, മുസന്ദം, ബുറൈമി എന്നീ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങൾക്ക് അവധി നൽകിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ മിക്ക ഗവർണറേറ്റുകളിലും കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തലസ്ഥാന നഗരിയായ മസ്കത്തിൽ രാവിലെ മുതൽതന്നെ മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.