മസ്കത്ത്: ഫർണിച്ചർ, ഹോം ഫർണിഷിങ് ബ്രാൻഡായ ഫോർ ഹോമിെൻറ ഒമാനിലെ ആദ്യത്തെ വിപുലമായ ഷോറൂം മദീനത്ത് സുൽത്താൻ ഖാബൂസിൽ പ്രവർത്തനമാരംഭിച്ചു. മസ്കത്ത് നഗരത്തിെൻറ ഹൃദയഭാഗത്തായി മൂന്ന് നിലകളിലായി 60200 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഷോറൂം. ഡിസൈനർ സോഫകൾ, ഡൈനിങ്-ബെഡ്റൂം ഫർണിച്ചറുകൾ എന്നിവക്ക് ഒപ്പം ഫർണിഷിങ് സാധനങ്ങളുടെയും ഹോം ആക്സസറികളുടെയും കമനീയ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. 85ലധികം ബെഡ്റൂം സെറ്റുകൾ ഒരുക്കിയിട്ടുള്ള ഒമാനിലെ ആദ്യ ഫർണിച്ചർ ഷോറൂമാണ് ഇതെന്ന് മാനേജ്മെൻറ് അറിയിച്ചു.
തങ്ങളുടെ മികച്ച ഷോറൂമുകളിൽ ഒന്നാണിതെന്ന് ഫോർ ഹോം മാനേജിങ് ഡയറക്ടർ ആർ.കെ. അബ്ദുൽ മജീദ് പറഞ്ഞു. ഉപഭോക്താവിന് ആവശ്യമുള്ളതെല്ലാം ലഭ്യമാകും. ലോകോത്തര നിലവാരത്തിലുള്ള ഫർണിച്ചർ, വീട്ടലങ്കാര വസ്തുക്കൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഫോർ ഹോം ഉപഭോക്താവിന് വേറിട്ട അനുഭവമായിരിക്കും. എല്ലാതരം അഭിരുചികൾക്കും ഇണങ്ങിയ ഉപകരണങ്ങൾ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നാണ് എത്തിച്ചിരിക്കുന്നതെന്നും അബ്ദുൽ മജീദ് പറഞ്ഞു. കർട്ടണുകൾ, ബെഡ്ഷീറ്റുകൾ, കാർപെറ്റുകൾ എന്നിവക്ക് പ്രത്യേകം വിഭാഗങ്ങളുണ്ട്. സോഫ സെറ്റുകൾ, കുട്ടികളുടെ ഫർണിച്ചറുകൾ, റട്ടാൻ ഫർണിച്ചർ, ഒൗട്ട്ഡോർ ഫർണിച്ചർ എന്നിവെക്കാപ്പം മെറ്റൽ ആർട്ട്, പെയിൻറിങ്സ്, മരത്തിൽ കൊത്തിയ അലങ്കാര വസ്തുക്കൾ, കൈകൊണ്ട് ചിത്രീകരിച്ച സെറാമിക് വേസുകൾ തുടങ്ങിയ അലങ്കാരവസ്തുക്കളും ഫോർ ഹോമിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.