നിസ്വ: നിസ്വയിൽ സ്വദേശി സ്കൂളിലുണ്ടായ തീപിടിത്തത്തിൽ 14 പേർക്ക് പരിക്കേറ്റു. ബർകത്തുൽ മൗസിലെ ഉമ്മുൽ ഫാദിൽ പ്രൈമറി സ്കൂളിലാണ് തീപിടിത്തമുണ്ടായതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. കുട്ടികളടക്കമുള്ളവർക്ക് പുക ശ്വസിച്ചാണ് പരിക്കേറ്റത്. ഹെൽത്ത് സെൻററുകളിലും നിസ്വ ആശുപത്രിയിലുമായി പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കി. ഞായറാഴ്ച പുലർച്ചെ ഏഴിനാണ് തീപിടിത്തമുണ്ടായതായ വിവരം ലഭിക്കുന്നതെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ലേണിങ് റിേസാഴ്സസ് സെൻററിലാണ് തീപിടിത്തമുണ്ടായത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരും മുമ്പ് അണച്ചു. ആംബുലൻസിൽ അടിയന്തര വൈദ്യസഹായം നൽകിയ ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. തീപിടിത്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ അറിയിച്ചു. ഒാഫിസുകളിൽനിന്നും വിടുകളിൽനിന്നും പുറത്തുപോകുന്നതിന് മുമ്പ് വൈദ്യുതോപകരണങ്ങൾ ഒാഫ് ചെയ്തതായി ഉറപ്പാക്കണം. സ്കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലബോറട്ടറി ഉപകരണങ്ങൾ കൈകാര്യം ചെയ്യുേമ്പാൾ സൂക്ഷ്മത പാലിക്കണമെന്നും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.