മസ്കത്ത്: അമിതഭാരം കയറ്റിയ ട്രക്കുകൾ കണ്ടെത്താൻ ബാത്തിന എക്സ്പ്രസ്വേയിൽ സംവിധാനമൊരുക്കുമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. ആറു ട്രക്ക് വെയിങ് സ്റ്റേഷനുകളാണ് ബർക്ക മുതൽ ഷിനാസ് വരെ റോഡിെൻറ വിവിധയിടങ്ങളിലായി സ്ഥാപിക്കുക. അമിതഭാരം കയറ്റിയ ട്രക്കുകളുടെ സഞ്ചാരം േറാഡ് കേടുവരുത്തുന്ന സാഹചര്യത്തിലാണ് നടപടി. അറ്റകുറ്റപ്പണിക്ക് വേണ്ടിവരുന്ന ചെലവ് കുറക്കുകയാണ് ലക്ഷ്യം. ട്രക്ക് വെയിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടെന്നും ഗതാഗത വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മൊത്തം റോഡ് നെറ്റ്വർക്കുകളിലും സമാന സംവിധാനം ആലോചനയിലുണ്ട്.
റോയൽ ഒമാൻ പൊലീസുമായി ചേർന്ന് മൊബൈൽ ട്രക്ക് വെയിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന കാര്യമാണ് പരിഗണിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ റോഡ്നിർമാണ പദ്ധതിയായ ബാത്തിന എക്സ്പ്രസ്വേ കഴിഞ്ഞ മേയ് ഏഴിനാണ് പൂർണമായി ഗതാഗതത്തിന് തുറന്നുകൊടുത്തത്. മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ഹൽബാനിൽനിന്ന് തുടങ്ങി ഷിനാസ് വിലായത്തിലെ ഖത്മത്ത് മലാഹ വരെ നീളുന്നതാണ് ബാത്തിന എക്സ്പ്രസ്വേ. പ്രധാനഹൈവേ പൂർണമായും ഗതാഗത സജ്ജമായെങ്കിലും ഉപറോഡുകളുടെയടക്കം നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.