ഇ. ​അ​ഹ​മ്മ​ദ്​ മാ​തൃ​ക ഐ​ക്യ​രാ​ഷ്​​ട്ര സ​ഭ സ​മ്മേ​ള​ന​ത്തി​െൻറ ഉ​ദ്​​ഘാ​ട​ന

ച​ട​ങ്ങി​ൽ മു​ഹ്​​യി​ദ്ദീ​ൻ മു​ഹ​മ്മ​ദ്​ അ​ലി സം​സാ​രി​ക്കു​ന്നു

ഇ. അഹമ്മദ്​ മാതൃക ഐക്യരാഷ്​ട്ര സഭാ സമ്മേളനം സംഘടിപ്പിച്ചു

മ​സ്​​ക​ത്ത്​: അ​ൽ ഗൂ​ബ്ര ഇ​ന്ത്യ​ൻ സ്​​കൂ​ളി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റാ​മ​ത്​ ഇ. ​അ​ഹ​മ്മ​ദ്​ മാ​തൃ​ക ഐ​ക്യ​രാ​ഷ്​​ട്ര സ​ഭാ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സെ​പ്​​റ്റം​ബ​ർ പ​ത്തു​ മു​ത​ൽ 12 വ​രെ​യാ​യി​രു​ന്നു പ​രി​പാ​ടി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​നി​ലാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. 'പ്ര​തി​സ​ന്ധി​യി​ലും ത​ക​ർ​ക്കാ​നാ​വാ​ത്ത ഐ​ക്യം' എ​ന്ന ത​ല​​ക്കെ​ട്ടി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ഞ്ച്​ രാ​ജ്യ​ങ്ങ​ളി​ലെ 32 സ്​​കൂ​ളു​ക​ളി​ൽ​നി​ന്ന്​ 350 പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ത്തു.

ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ഗ​ൾ​ഫാ​ർ എ​ൻ​ജി​നീ​യ​റി​ങ്ങി‍െൻറ വൈ​സ്​ ചെ​യ​ർ​മാ​നും നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി ബോ​ർ​ഡ്​​ ഓ​ഫ്​ ട്ര​സ്​​റ്റി​യു​മാ​യ മു​ഹ്​​യി​ദ്ദീ​ൻ മു​ഹ​മ്മ​ദ്​ അ​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ മു​ൻ അം​ബാ​സ​ഡ​ർ വേ​ണു രാ​ജാ​മ​ണി മു​ഖ്യ​തി​ഥി​യാ​യി. സ്​​കൂ​ൾ മാ​നേ​ജ്​​മെൻറ്​ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് റ​യീ​സ് സം​സാ​രി​ച്ചു. വി​വി​ധ അ​വാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.